3.2 ബില്ലിയണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയ്ക്ക് വന്‍കരകള്‍ ഒന്നുമില്ലായിരുന്നു, പിന്നെയോ എങ്ങും വെള്ളം മാത്രം!!!

3200 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമി എങ്ങനെയായിരുക്കും? പുതിയ തെളിവുകള്‍ അനുസരിച്ച് നമ്മുടെ ഈ ഗ്രഹം ഒരു വലിയ സമുദ്രത്തില്‍ വലയം ചെയ്യപ്പെട്ടിരിന്നതായും വന്‍കരകള്‍ ഒന്നുമില്ലായിരുന്നതായും അനുമാനിക്കുന്നു. 

വന്‍കരകള്‍ പിന്നീട് ടെക്ടോണീക് പ്ലേറ്റുകള്‍ തമ്മിലുള്ള ചലനവും സമ്പര്‍ക്കവും മൂലം രൂപപ്പെട്ടതാണെന്ന് പുതിയ പഠനം.

ഏകദേശം 4500 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് അന്തരീക്ഷ പൊടിപടലങ്ങളും ബഹിരാകാശത്തെ പാറകളും തമ്മിലുള്ള ഒരു കൂട്ടിമുട്ടലില്‍ നിന്നാണു നമ്മുടെ ഭൂമിയുടെ ഉത്ഭവം. കുമിളകള്‍ വരുന്ന, ചൂടുള്ള ഒരു കുഴമ്പ് ആയിരക്കണക്കിനു അടി താഴ്ച്ചയുള്ള ഒരു ഗോളമായിരുന്നു നമ്മുടെ ഭൂമി. പതുക്കെ 1000 മുതല്‍ 10 ലക്ഷം വര്‍ഷങ്ങള്‍ക്കൊണ്ട് അവ തണുത്ത് ഭൂമിയുടെ ക്രസ്റ്റ് രൂപപ്പെട്ടു. 

ഭൂമിയിലെ ആദ്യ ജലം ഹിമവാഹിനികളായ കോമറ്റുകളില്‍ നിന്നോ അല്ലെങ്കില്‍ സൂര്യന്‍റെ യും മറ്റു ഗ്രഹങ്ങളുടെയും രൂപീകരണ സമയത്ത് വന്ന മേഘങ്ങളില്‍ നിന്നോ വന്നതാകാമെന്ന് കരുതപ്പെടുന്നു. 

(3200 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ കാണപ്പെട്ട പാറകള്‍)

ഭൂമി ചൂടുള്ള കുഴമ്പ് രൂപത്തിലായിരിക്കുമ്പോള്‍ ജലവും മറ്റും നീരാവിയായി അന്തരീക്ഷത്തിലെത്തുകയും അവിടെ നിന്ന് തണുത്ത് ഭൂമിയിലേക്കു മഴയായി പെയ്തു ഭൂമിയെ തണിപ്പിച്ചുവെന്നും കരുതപ്പെടുന്നു.

പുതിയ പഠനത്തില്‍ , 3200 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സമുദ്രത്തില്‍ ഓക്സിജന്‍റെ ഐസോട്ടോപ്പായ ഒക്സിജന്‍ – 18 ആണു കൂടുതല്‍ കാണപ്പെട്ടത്ത്. ഇന്ന് അതു ഓക്സിജന്‍ – 16 ആണ്. വന്‍കരകള്‍ സമുദ്രത്തില്‍ നിന്നും ഓക്സിജന്‍ – 18 ഐസോട്ടോപ്പ് ആഗീരണം ചെയ്യുമെന്നും അതിനാല്‍ സമുദ്രത്തില്‍ ഓക്സിജന്‍ – 16 ഐസോട്ടോപ്പ് കൂടുതലായി കാണപ്പെടുകയെന്നും കമ്പ്യുട്ടര്‍ മോഡലിങ്ങിലൂടെ അവര്‍ മനസ്സിലാക്കി. അതിനാല്‍ ആ കാലഘട്ടങ്ങളില്‍ വന്‍കരകള്‍ ഇല്ലായിരുന്നുവെന്നു വേണം അനുമാനിക്കാന്‍.  

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.