വോയേജര്‍ -1 : ഇന്റെര്‍സ്റ്റെല്ലാറില്‍ എത്തിയ മനുഷ്യ നിര്‍മിത ഉപഗ്രഹം
1990 ഫെബ്രുവരി 14. ഭൂമിയിൽ നിന്നും ഏതാണ്ട് ആറ് ബില്യൺ കിലോമീറ്ററുകൾ അപ്പുറത്ത്, ഒരു സെക്കന്റില്‍ പതിനേഴ് കിലോമീറ്റർ വേഗതയിൽ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ‘വൊയേജർ 1’ എന്ന ‘സ്പെയ്സ് പ്രോബി’ന്, അതിന്റെ തുടർന്നുള്ള ഇന്റർസ്റ്റെല്ലാര്‍ യാത്രക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുക്കുന്ന തിരക്കിലായിരുന്നു അന്ന് നാസയിലെ വൊയേജർ സയൻസ് ടീം. പ്രശസ്ത അമേരിക്കൻ ആസ്ട്രോണമറും, പ്ലാനറ്ററി സയന്റിസ്റ്റും കൂടി ആയിരുന്ന കാള്‍ സാഗന്‍ (1934-1996) ഉള്‍പ്പെടുന്ന ടീം അന്ന് പതിവില്‍ കൂടുതൽ ആവേശത്തിലായിരുന്നു. കാരണം കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ നാസയുടെ ഹെഡ്ഡ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഒരേ ആവശ്യം അറിയിച്ച് അവർ അയച്ചുകൊണ്ടിരുന്ന കത്തുകള്‍ക്ക് അവസാനം അനുകൂലമായ മറുപടി ലഭിച്ചിരിക്കുകയാണ്. വൊയേജർ ഉപയോഗിച്ച് സൗരയൂഥത്തിന്റെ