
പ്രപഞ്ചം ശൂന്യതയില്‍ നിന്നുണ്ടായതാണ് : സ്റ്റീഫന്‍ ഹോക്കിംഗ്
മധ്യ ആഫ്രിക്കയിലെ ബോഷോങ്കോ വര്‍ഗ്ഗക്കാര്‍ക്കിടയിലെ വിശ്വാസം, ആരംഭത്തില്‍ ഇരുളും വെള്ളവും അവരുടെ ദൈവമായ ബുംബയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. ഒരിയ്ക്കല്‍ സഹിയ്ക്കാനാവാത്ത വയറുവേദന കാരണം ബുംബ സൂര്യനെ ചര്‍ദ്ദിച്ചു. കുറച്ചു ജലം ആവിയാക്കി സൂര്യന് കരയെ സൃഷ്ടിച്ചു. വീണ്ടും വേദന സഹിയ്ക്കാനാവാതെ ബുംബ ചന്ദ്രനെ ചര്‍ദ്ദിച്ചു, പിന്നെ നക്ഷത്രങ്ങളെ, പിന്നെ ജന്തുജാലങ്ങളെ… പുള്ളിപ്പുലി, മുതല, ആമ തുടങ്ങി… ഒടുവിലായി മനുഷ്യനെയും. ഉല്‍പ്പത്തിയുടെ ഈ കഥ, മറ്റു പല കഥകളെയും പോ ലെതന്നെ നമ്മെളെല്ലാം ചോദിക്കുന്ന ചോദ്യത്തിനുത്തരം തേടുകയാണ് . നാം എന്ത് കൊണ്ട് ഇവിടെ? നമ്മള് എങ്ങനെ ഇവിടെയെത്തി? പൊതുവായി പറയാറുള്ള ഉത്തരം മനുഷ്യന്റെ ഉല്പത്തി താരതമ്യേന അടുത്ത