ഫറോവമാരുടെ സൂയസ് കനാൽ –
സഹസ്രാബ്ദങ്ങൾക്കു മുൻപുള്ള ഒരു വിസ്മയം.
ഇക്കാലത്തു മെഡിറ്ററേനിയൻ കടലിനും ഇന്ത്യൻ സമുദ്രത്തിനും ഇടക്ക് ഈജിപ്തിന്റെ സീനായ് പ്രദേശത്തുകൂടിയുള്ള സൂയസ് കനാൽ ലോക വ്യാപരത്തിന്റെ ഒരു ജീവനാഡിയാണ്. ലോക വ്യാപാരത്തിന്റെ 12% ഏതാണ്ട് 200 കിലോമീറ്റർ നീളവും ശരാശരി 200 മീറ്റർ വീതിയും ഏറിയാൽ 40 മീറ്റർ ആഴവുമുള്ള ഈ മനുഷ്യ നിർമ്മിത കാലിലൂടെയാണ്.

ഈ കനാൽ ഇല്ലെങ്കിൽ ഏഷ്യയിൽ നിന്ന് കടൽ മാർഗ്ഗം യൂറോപ്പിലും മധ്യ ധരണ്യാഴിയിലും എത്തിച്ചേരാൻ ആഫ്രിക്കയെ ചുറ്റിവളഞ്ഞു പോകണം . ആയിരക്കണക്കിന്കിലോ മീറ്റർ അധിക ദൂരവും 10-15 ദിവസം അധിക സമയവും ധാരാളം ഇന്ധനവും ഈ വളഞ്ഞു പോക്കിന് ചെലവാക്കേണ്ടിവരും.
ഏഷ്യയിലേക്കുള്ള ഒരു നാവിക മാർഗ്ഗം അതിപുരാതന ഈജിപ്ഷ്യൻ ഫറോവയായ സ്നെ ഫെറു പോലും ആലോചിച്ചിരുന്നു. പിരമിഡ് നിർമ്മാണം അത്യുന്നതങ്ങളിൽ എത്തിച്ച സ്റെഫെറുവിന് പക്ഷെ ഒരു ” സൂയസ് കനാൽ ” നിർമ്മിക്കാനായില്ല.
1900 – 1800 BCE കാലഘട്ടത്തിലെ ഈ ജിപ്ഷ്യൻ ഫറോവയായ സെസോസ്ട്രെസ് പക്ഷെ ഒരു സൂയസ് കനാൽ നിർമ്മിക്കുക തന്നെ ചെയ്തു. നൈൽ നദിയുടെ ഒരു കൈവഴിയിൽ നിന്നും ബിറ്റർ തടാകത്തിലേക്കും അവിടെ നിന്നും ചെങ്കടലിലേക്കും രണ്ട് കനാലുകൾ അദ്ദേഹം നിർമ്മിച്ചു. അതോടെ സാങ്കേതികമായി ചെറിയ ജലയാനങ്ങൾക്ക് ചെങ്കടലിൽ നിന്ന് ഈജിപ്ഷ്യൻ കനാലുകളെയും ബിറ്റർ തടാകത്തെ യും നൈൽ നദിയെയും ഉപയോഗപ്പെടുത്തി മധ്യ ധരണ്യാഴിയിൽ എത്താം എന്നായി.

പക്ഷെ ഈ അതിപുരാതന സൂയസ് കനാൽ വീതിയും ആഴവും കുറഞ്ഞ താകയാൽ മണൽക്കാറ്റുകൾ പലപ്പോഴും കനാലിനെ കരയാക്കി മാറി. എപ്പോഴോ പുരാതന സൂയസ് കനാൽ വിസ്മൃതമായി.
BCE ആറാം ശതകത്തിലെ ഈ ജിപ്ഷ്യൻ ഫറോവയായ നെക്കോ (Necho) പുരാതന സൂയസ് കനാലി നവീകരിച്ചു. വീതിയും ആഴവും വർധിപ്പിച്ച നെക്കോയുടെ മധ്യകാല സൂയസ് കനാൽ 1000 വർഷത്തോളം നിലനിന്നു. ഈജിപ്ത് അറബ് നുകത്തിനു കീഴിലായപ്പോൾ CE എട്ടാo ശതകത്തിൽ എപ്പോഴോ ഈ കനാൽ മന:പൂർവ്വം തകർക്കപ്പെട്ടു. പക്ഷെ നെപ്പോളിയൻ ഈജിപ്ത് ആക്രമിക്കുന്ന 18-ാം നൂറ്റാണ്ടിൽ പോലും നിലനിന്നിരുന്ന നെക്കോയുടെ മധ്യകാല സൂയസ് കനാൽ പലയിടങ്ങളിലും പ്രാദേശിക ജല ഗതാഗതത്തിന് ഉപയോഗിച്ചിരുന്നു.
നാലു സഹസ്രാബ്ദങ്ങൾക്കിടയിൽ സൂയസ് കനാൽ മൂന്ന് അവതാരങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. അതിൽ മൂന്നാമത്തേതാണ് നാം ഇപ്പോൾ കാണുന്നത്.
Suez Canal, Pharaoh, Egypt