Other News

All other informative news

വലിയ സയൻസ് ഉള്ള രണ്ട് ചെറിയ കളിപ്പാട്ടങ്ങൾ:

എന്റെ ചെറുപ്പത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടം ആയിരുന്നു പോപ് -പോപ് ബോട്ട്. ഒരു നാൽപ്പത് വയസ്സ് മുകളിലുള്ളവർക്ക് ഏറ്റവും കൂടുതൽ ഗൃഹാതുരത ഉണ്ടാക്കുന്ന ഒരു കളിപ്പാട്ടമാണ് തിരി കത്തിച്ചു വച്ചാൽ ടപ് ടപ് ശബ്ദമുണ്ടാക്കി വെള്ളത്തിലൂടെ ഓടുന്ന ഈ അത്ഭുത ബോട്ട്. ഒരു കാലത്ത് എല്ലാ ഉത്സവപ്പറമ്പുകളിലെയും നിറ സാന്നിദ്ധ്യമായിരുന്ന ഈ കളിപ്പാട്ടം ബാറ്ററിയിൽ പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങൾ വന്നതോടു കൂടി ഇപ്പോൾ പൊതുവേ എവിടെയും കാണാറില്ല. എങ്കിലും നമ്മുടെ കുട്ടിക്കാലത്തെ ഈ കളീപ്പാട്ടത്തെ മക്കൾക്കും ഒന്ന് പരിചയപ്പെടുത്താനായി ആമസോൺ വഴി വരുത്തി. ബാറ്ററി ഇല്ലാതെ ഓടുന്ന കളിപ്പാട്ടം അവർക്കും ഒരു കൗതുകം തന്നെയായി.

കാൽക്കുലസ് (calculus) അഥവാ ‘കലനം’: The mathematics of 'change'.

കാൽക്കുലസ് (calculus) അഥവാ ‘കലനം’: The mathematics of ‘change’. അദ്ധ്യായം 7: ടീച്ചർ പറയാൻ മറന്നതും; കുട്ടി ചോദിക്കാൻ ഭയന്നതും. “മാഷെ, ഇത്രയും കാലം പഠിച്ച മാത്സ് ക്ലാസ്സുകളിൽ ഒരു തരത്തിലും ദഹിക്കാത്ത ഭാഗമാണ് calculus.” “ടീച്ചർ പറഞ്ഞു തന്ന equations ഒക്കെ കാണാതെ പഠിച്ചു, പ്രോബ്ലം ഒക്കെ ചെയ്യാൻ പറ്റുന്നുണ്ട്…..” “…… പക്ഷെ ഇതൊക്കെ എന്താണ് എന്നൊരു പിടുത്തവുമില്ല.” “കല്യാണീ, ശരിയായ രീതിയിൽ പഠിച്ചാൽ ഏറ്റവും രസരമായ പാഠ്യഭാഗമാണ് calculus.” “നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്ന ശാസ്ത്ര ശാഖയാണ് calculus അഥവാ മലയാളത്തിൽ പറഞ്ഞാൽ ‘കലനം” “പുളു പറയല്ലേ, മാഷെ, കാൽക്കുലസിനു നിത്യ ജീവിതത്തിൽ അപ്ലിക്കേഷൻ

തൂത്തൻ ഖാമന്റെ മുത്തശ്ശൻ അമേൻഹോടെപ് മൂന്നാമൻ പണികഴിപ്പിച്ച നഗരം ശാസ്ത്രജ്ഞർ കണ്ടെത്തി

ഈജിപ്തിൽ നിന്നും വീണ്ടും ഒരു ആശ്ചര്യജനകമായ വാർത്ത. ലോകത്തിലെ ഏറ്റവും പ്രശസ്തനായ മമ്മിയായ തൂത്തൻ ഖാമന്റെ മുത്തശ്ശൻ അമേൻഹോടെപ് മൂന്നാമൻ പണികഴിപ്പിച്ച നഗരം ശാസ്ത്രജ്ഞർ കണ്ടെത്തി. ലൂക്‌സറിലെ സുവർണ നഗരമെന്നു പേരുള്ള ഈ നഗരം ആയിരക്കണക്കിനു വർഷങ്ങളായി മണലിൽ പൂണ്ടു കിടക്കുകയായിരുന്നു. ഈജിപ്ഷ്യൻ നാഗരികതയുടെ പൗരാണിക കേന്ദ്രമായ ലൂക്‌സറിനു സമീപമാണ് പ്രശസ്ത പുരാവസ്തു ഗവേഷകനായ സാഹി ഹവാസിന്റെ നേതൃത്വത്തിലുള്ള സംഘം നഗരം ഖനനത്തിലൂടെ പുറത്ത് എത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചരിത്രപര്യവേക്ഷകനായ ഹോവാർഡ് കാർട്ടർ ഈജിപ്തിലെ രാജാക്കൻമാരുടെ താഴ് വരയിൽ നിന്നു തൂത്തൻഖാമന്റെ കല്ലറയും തുടർന്ന് മമ്മിയും കണ്ടെത്തിയ ശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലാണ് ഇതെന്നാണു വിദഗ്ധരുടെ നിരീക്ഷണം.

നിധിവേട്ടക്കാരുടെ ഉറക്കംകെടുത്തുന്ന ആ നഷ്ടപ്പെട്ട നിധികള്‍

നിധിവേട്ടക്കാരുടെ ഉറക്കംകെടുത്തുന്ന ആ നഷ്ടപ്പെട്ട നിധികള്‍
നഷ്ടപ്പെട്ട നിധികളിൽ ഏറ്റവും പ്രശസ്തമാണു മോശയുടെ പെട്ടകം അഥവാ ആർക് ഓഫ് കവനന്റ്
കോടിക്കണക്കിനു രൂപ ഇന്നു വിലമതിച്ചേക്കാവുന്ന കലാസൃഷ്ടിയാണ് ആംബർ റൂം

സിന്ധു നദീതട സംസ്കാരം : നമ്മുടെ അഭിമാനം

ക്രി.മു മൂവായിരത്തോടെ നിലവിൽ വന്ന മഹത്തായ ഒരു സംസ്കാരമാണ് ഹാരപ്പൻ സംസ്കാരം .വൻ നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും ഇടകലർന്ന വലിയ പ്രദേശത്താണ് ഹാരപ്പൻ നാഗരികത ഉദയംകൊണ്ടത് .

ക്ലോണീകേവ്മാൻ എന്ന നിഗൂഢത

‘ബോഗ് ബോഡി’ എന്നു കേട്ടിട്ടുണ്ടോ? കേൾക്കാൻ രസമുണ്ടെങ്കിലും കാണാൻ അത്ര ചന്തമുള്ളതല്ല ഈ സംഗതി. പേരു പോലെത്തന്നെ ചതുപ്പുനിലങ്ങളിൽ കാണപ്പെടുന്ന മൃതദേഹങ്ങളാണിവ. അതെന്തിനാണു ചതുപ്പുകളിൽ മൃതദേഹം കൊണ്ടിടുന്നത്? അതാണ് ബോഗ് ബോഡികളുടെ പ്രത്യേകത. പണ്ടുകാലത്ത് ഈജിപ്തിൽ ഫറവോമാരും രാജ്‍ഞിമാരുമെല്ലാം മരിക്കുമ്പോൾ അവരുടെ മൃതദേഹം മമ്മികളാക്കി മാറ്റുന്ന പതിവുണ്ട്. അവർ പക്ഷേ സമൂഹത്തിൽ ഉയർന്ന സ്ഥാനത്തിലായതിനാലായിരുന്നു അങ്ങനെ ചെയ്തിരുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും ഇതിന്റെ ഒരു പ്രാകൃത രൂപം നിലനിന്നിരുന്നു. അതാണ് ചതുപ്പുകളിൽ മൃതദേഹം സൂക്ഷിക്കുകയെന്നത്. ചതുപ്പുകൾക്ക് ഒരു പ്രത്യേകതയുണ്ട്– താപനില താഴ്ന്നായിരിക്കും, മാത്രവുമല്ല ഒാക്സിജന്റെ അളവും കുറവായിരിക്കും. ഒപ്പം അസിഡിക് സ്വഭാവവും. അതോടെ മൃതദേഹവും മറ്റും തിന്നുതീർക്കുന്ന സൂക്ഷ്മജീവികൾക്കു ജീവിക്കാൻ

ഫറോവമാരുടെ സൂയസ് കനാൽ - സഹസ്രാബ്ദങ്ങൾക്കു മുൻപുള്ള ഒരു വിസ്മയം.

ഫറോവമാരുടെ സൂയസ് കനാൽ – സഹസ്രാബ്ദങ്ങൾക്കു മുൻപുള്ള ഒരു വിസ്മയം. ഇക്കാലത്തു മെഡിറ്ററേനിയൻ കടലിനും ഇന്ത്യൻ സമുദ്രത്തിനും ഇടക്ക് ഈജിപ്തിന്റെ സീനായ് പ്രദേശത്തുകൂടിയുള്ള സൂയസ് കനാൽ ലോക വ്യാപരത്തിന്റെ ഒരു ജീവനാഡിയാണ്. ലോക വ്യാപാരത്തിന്റെ 12% ഏതാണ്ട് 200 കിലോമീറ്റർ നീളവും ശരാശരി 200 മീറ്റർ വീതിയും ഏറിയാൽ 40 മീറ്റർ ആഴവുമുള്ള ഈ മനുഷ്യ നിർമ്മിത കാലിലൂടെയാണ്. ഈ കനാൽ ഇല്ലെങ്കിൽ ഏഷ്യയിൽ നിന്ന് കടൽ മാർഗ്ഗം യൂറോപ്പിലും മധ്യ ധരണ്യാഴിയിലും എത്തിച്ചേരാൻ ആഫ്രിക്കയെ ചുറ്റിവളഞ്ഞു പോകണം . ആയിരക്കണക്കിന്കിലോ മീറ്റർ അധിക ദൂരവും 10-15 ദിവസം അധിക സമയവും ധാരാളം ഇന്ധനവും ഈ വളഞ്ഞു പോക്കിന്