നമ്മൾ ഈ പ്രപഞ്ചത്തിൽ ഒറ്റക്കാണോ?

നമ്മൾ ഈ പ്രപഞ്ചത്തിൽ  ഒറ്റക്കാണോ?

ഹലോ ,ഇവിടെ ആരെങ്കിലുമുണ്ടോ ?നോക്കത്താദൂരത്തിൽ വിശാലമായ കടൽതീരം ഒരു പ്രപഞ്ചമായി സങ്കല്പിച്ചാൽ ആ കടൽ തീരത്ത് നിൽക്കുന്ന നമ്മൾ ഒരു പിടി മണ്ണ് വാരിയാൽ കയ്യിൽ പറ്റിയ അതിലേ ഒരു തരി മണ്ണിന്റെ വലുപ്പമേ നമ്മുടെ ഭൂമിക്ക് പ്രപഞ്ചത്തിൽ ഉള്ളു എന്ന് നമുക്ക് അറിയാം ഒരു വലിയ ഉൽക്ക വന്നു ഭൂമി നശിക്കാൻ പോകുന്നു എന്ന വാർത്ത പലപ്പോഴും നാം കേൾക്കാറുണ്ട്,അത്തരത്തിൽ ഭൂമി നശിച്ചു എന്ന് സങ്കൽപിച്ചാൽ അതോടെ ഈ പ്രപഞ്ചസാഗരത്തിൽ ഒരു തുള്ളിമാത്രമായ ഈ ഭൂമിയിൽ മനുഷ്യനെന്ന ഒരു ജീവിവർഗം നിലനിന്നിരുന്നു എന്ന് ഈ പ്രപഞ്ചത്തിൻറെ ഏതെങ്കിലും കോണിൽ ജീവിച്ചിരിക്കുന്ന മറ്റേതോ ജീവിവർഗങ്ങളെ (അങ്ങിനെ ഒന്ന് ഉണ്ടെങ്കിൽ) നാം അറിയിക്കുന്നതെങ്ങിനെ? ഭൂമിയും അതിലുള്ള മനുഷ്യരും മുഴുവൻ ലൈബ്രറികളും ഇൻറർനെറ്റും എല്ലാം നശിച്ചാൽ നാം സ്പെസിലേക്ക് അയച്ച ചില കുറിപ്പുകൾ (Cosmic messages) മാത്രമാകും നമ്മെ കുറിച്ച് പിന്നീട് അവശേഷിക്കുന്ന ഏക വിലാസം. ഒരു വലിയ കുളത്തിലേക്ക് ഒരു കല്ലെറിയുമ്പോൾ ആ കല്ല് അപ്രത്യക്ഷമായാലും അതുണ്ടാക്കിയ ഓളങ്ങൾ വ്യാപിക്കുന്ന പോലെ നാം ബഹിരാകാശത്തേക്ക് അയച്ച ആ സന്ദേശങ്ങൾ മാത്രം ഭൂമിയുടെ ബാക്കിപത്രമായി വരും കാലങ്ങളിൽ അവിടെ അവശേഷിക്കും.ഭൂമിയുടെയും മനുഷ്യൻറെയും ശവക്കല്ലറയായ അത്തരം മെസ്സേജുകൾ വരും കാലങ്ങളിൽ ആ ഭാഗത്തേക്ക് വരുന്ന ഏതെങ്കിലും ഒരു അന്യഗ്രഹജീവികൾക്ക് (അത്തരം ഒന്നുണ്ടെങ്കിൽ!!) നമ്മെ കുറിച്ചും ഭൂമി എന്ന ഗ്രഹത്തെകുറിച്ചും പഠിക്കാൻ അവ ഉപകരിച്ചേക്കും എന്ന നിഗമനമാണ് ഇത്തരം സന്ദേശങ്ങൾ അയക്കുന്നതിന് പിന്നിലുള്ള ഒരു ലക്ഷ്യം ! നാം എങ്ങിനെ അന്യഗ്രഹ ജീവികൾക്ക് ഭാവിയിലേക്ക് ഒരു സന്ദേശം കൈമാറും? എന്ന പ്രസക്തമായ ഒരു ചോദ്യം അവശേഷിക്കുന്നു നാം അയക്കുന്ന സന്ദേശങ്ങൾ ഒരു പക്ഷെ ലക്ഷക്കണക്കിന്‌ വർഷങ്ങൾ ആരും കണ്ടില്ലെന്നു വരാം ? അത് കണ്ടെത്തുന്ന ജീവികൾ ഒരു പക്ഷെ നമ്മിൽ നിന്നും തികച്ചും വിത്യസ്ഥമായ മറ്റേതെങ്കിലും സൃഷ്ടിയാണെങ്കിൽ ? നമ്മെ പോലെ കേൾവിയും കാഴ്ചയും ഇന്ദ്രിയങ്ങളും ഇല്ലാത്തവ ?അതെല്ലെങ്കിൽ നാം സന്ദേശം അയക്കുന്ന വസ്തുക്കൾ തന്നെ അവയുടെ ശരീരം നശിപ്പിക്കുന്നതാനെങ്കിലോ ? അതിനെക്കാളുപരി നാം ഏത് ഭാഷയിലാണ് സന്ദേശം കുറിക്കുക ? ഇത്തരം പല ന്യായമായ സംശങ്ങൾക്കും കൃത്യമായ മറുപടിയില്ലെന്നതാണ് സത്യം .സന്ദേശങ്ങൾ അയക്കുന്ന ഭാഷയെ കുറിച്ച് പറയാം ,ഇത്തരം സന്ദേശങ്ങൾ അയക്കാൻ നാം ഉപയോഗിക്കുന്ന ഭാഷ ഭൗതികശാസ്ത്രവും ഗണിതവുമാണ് .കാരണം അവയാണല്ലോ പ്രപഞ്ചത്തിൻറെ ഭാഷ ! മറ്റെല്ലാം ഭൂമിയിൽ നമ്മുടെ ആശയവിനിമയത്തിന് മാത്രമായി നാം രൂപപ്പെടുത്തിയതാണ്.നാളെ ഒരു അന്യഗ്രഹ ജീവിവർഗം ഭൂമിയിൽ വന്നാലും നമുക്ക് അവരോട് ആശയവിനിമയത്തിനുള്ള ഏക ഭാഷ ഇവ രണ്ടുമാണ് .ഇത്തരത്തിൽ നാം അയച്ച ഒരു സന്ദേശത്തിന് ഉദാരഹരണമാണ് 1974 ൽ കാൾ സാഗൻറെ (Carl Edward Sagan) നേത്രത്വത്തിൽ N13 നക്ഷത്രസമൂഹത്തിലേക്ക്(Cluster) അയച്ച ആർസിബോ സന്ദേശങ്ങൾ Arecibo message (ആദ്യ ചിത്രം) .ചില ബൈനറികളിൽ ഒതുക്കിയ ആ സന്ദേശം 25,000 വർഷങ്ങൾ കഴിഞ്ഞാലേ ലക്ഷ്യസ്ഥാനമായ N13 യിൽ എത്തൂ ..ഇനി അവിടെ ഏതെങ്കിലും ജീവിവർഗങ്ങൾ ഉണ്ടെങ്കിൽ തന്നെ അവരുടെ മറുപടി നമുക്ക് ലഭിക്കാൻ മറ്റൊരു 25,000 വർഷങ്ങൾ നാം കാത്തിരിക്കേണ്ടിവരും .അതിനു പുറമേ ഭൂമിയിൽ നാം സംപ്രേഷണം ചെയ്യുന്ന റേഡിയോ ടീവി സിഗിനലുകൾ (Earth radio bubble) ഭൂമിയുടെ പുറത്ത് 200 diameter പ്രകാശവർഷം അകലെ വരെയുള്ള സ്പേസിലേക്ക് പോകുന്നുണ്ട് .ആ പരിധിക്കുള്ളിൽ ഏതെങ്കിലും ഇതര ജീവിവർഗമുണ്ടെങ്കിൽ അവയ്ക്ക് നമ്മുടെ ഈ തരംഗങ്ങൾ പിടിച്ചെടുത്ത് ഭൂമിയിലെ ജീവൻറെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കും.എന്നാൽ ഈ സിഗിനലുകൾ നമ്മുടെ സൗരയുധത്തിൻറെ തന്നെ വളരെ ചെറിയ പരിധിയിലെ എത്തുന്നോള്ളൂ .സന്ദേശം കൈമാറാനുള്ള മറ്റൊരു മാർഗം ടൈം-കാപ്സ്യൂളുകളാണ് (Time capsule), അതായത് നമ്മെ കുറിച്ചുള്ള ചുരുങ്ങിയ വിവരങ്ങൾ ഭാവിയിലേക്ക് വേണ്ടി നാം ഒരു സ്ഥലത്ത് നിക്ഷേപിക്കുന്നതിനെയാണ് ടൈം കാപ്സ്യൂൾ എന്നറിയപ്പെടുന്നത്. ഇത്തരത്തിൽ നാം അയച്ച ടൈം-കാപ്സ്യൂളാണ്‌ 1976 ലെ Lageos-1 എന്ന ഉപഗ്രഹത്തിലുള്ളത് .ഭൂമിയുടെ ദിശ ലേസർ സഹായത്തോടെ കൃത്യമായി അളക്കാൻ നിക്ഷേപിച്ചതാണ് ലേജിയോസ്-1 എന്ന ഉപഗ്രഹം .കാൾസാഗൻ തന്നെയാണ് അതിലെ ടൈം-കാപ്സ്യൂൾ സന്ദേശം ഡിസൈൻ ചെയ്തത്.അതിനകത്ത് ഒന്നുമുതൽ പത്തുവരെ ബൈനറിയും കൂടെ ഭൂമിയുടെ വൻകരകളുടെ 250 മില്ല്യൺ വർഷങ്ങൾക്കു മുമ്പുള്ള ക്രമീകരണത്തിൻറെ (Arrangement )ചിത്രം ,ഇന്നുള്ള ക്രമീകരണത്തിൻറെ മറ്റൊരു ചിത്രം പിന്നെ ഇനി 8.4 മില്ല്യൻ വർഷങ്ങൾക്ക് ശേഷം ഭൂമിയുടെ വൻകരകളുടെ Arrangement എപ്രകാരമായിരിക്കും എന്നതിൻറെ മൂന്നാമത് മറ്റൊരു ചിത്രവും അതിലടങ്ങുന്നു. 8.4 മില്ല്യൻ വർഷങ്ങൾ വരെ ആ ഉപഗ്രഹം അതിൻറെ ഓർബിറ്റിൽ മാക്സിമം നിലനില്ക്കുമെന്നാണ് കരുതപ്പെടുനത് അത്നിനാലാണ് അത്ര വര്ഷങ്ങള്ക്ക് ശേഷമുള്ള ഭൂമിയിലെ വൻകരകളുടെ ചിത്രം ഉൾപ്പെടുത്താനുള്ള കാരണം . ഭൂമി നശിച്ചാൽ നാം അതിൽ ഘടിപ്പിച്ച ടൈം കാപ്സ്യൂൾ ഒരു ബ്ലാക്ക് ബോക്സ് പോലെ അവിടെ നിലനിൽക്കും.ഇത്തരം ഉപഗ്രങ്ങൾ നിരവധി വർഷങ്ങൾ കഴിഞ്ഞാൽ ഭൂമിയുടെ അന്തരീക്ഷത്തിൻറെ വലിവ് (Atmospheric drag) കാരണം ഭൂമിയിലേക്ക് തന്നെ തിരിച്ചു വീഴുന്നു (ശൂന്യാകാശ അവശിഷ്ടങ്ങൾ എന്ന മുൻലേഖനം കാണുക) .എന്നാൽ Geostationary orbit ലേക്ക് നാം അയക്കുന്ന ഉപഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷ വലിവിനും മറ്റും വിധേയമാകാതെ വളരെ കൂടുതൽ കാലം നിലനിൽകാൻ സാധിക്കുന്നവയാണ് .ഇതുവരെ നാം അത്തരത്തിലുള്ള 450 ഓളം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട് .അവ കാലഹരണപ്പെടുമ്പോൾ ഭൂമിയിൽ തിരിച്ചുവീഴാതെ പകരം ഉപഗ്രഹങ്ങളുടെ ശവപ്പറമ്പ് (graveyard orbit) എന്ന പേരിൽ അറിയപ്പെടുന്ന ഒരു പഥത്തിലെത്തുന്നു. സ്പേസിലെ കേടുവന്ന ഉപഗ്രഹങ്ങളുടെ ഒരു ശവപ്പറമ്പാണ് ഈ സ്ഥലം .നൂറ്റാണ്ടുകൾക്ക് മുമ്പുള്ള നാഗരികതയെ പഠിക്കാൻ നാം പിരമിഡും മറ്റും ഉപയോഗിക്കുന്ന പോലെ ഭൂമിയിലെ മനുഷ്യനെ കുറിച്ച് പഠിക്കാൻ ഏതെങ്കിലും ഒരു അന്യഗ്രഹജീവികൾക്ക് ഈ ശവപ്പറമ്പ് സന്ദർശിച്ചാൽ മതി ,കേടുവന്ന ഉപഗ്രഹങ്ങളിൽ പലതും നാം നിക്ഷേപിച്ച ടൈം-കാപ്സ്യൂളും മറ്റും എക്കാലവും നിലനിൽക്കുന്നവയാണ് . അവ നമ്മുടെ ഒരു ബ്ലാക്ക് ബോക്സുകളായി എന്നും നിലനിൽക്കും .ഉദാഹരണത്തിന് എക്കോസ്റ്റാർ-16 (Echostar 16) എന്ന വാർത്താവിനിമയ ഉപഗ്രഹത്തിൽ ഒരു സിലിക്കൻ ഡിസ്ക് (Silicon disc) നാം നിക്ഷേപിച്ചിട്ടുണ്ട് ഭൂമിയിലെ വസ്തുക്കളുടെ നൂറോളം ചിത്രങ്ങളും ശബ്ദങ്ങളും അതിലുണ്ട് ,ഈ ഉപഗ്രഹം അത് 4 ബില്ല്യൻ വർഷങ്ങൾ അവിടെ നിലനിൽക്കും എന്ന് കണക്കാക്കപ്പെടുന്നു . ഇതുവരെ പറഞ്ഞെതെല്ലാം നമ്മുടെ സൗരയുധത്തിൻറെ (solar system)പരിധിയിൽ ഉള്ളവയാണ് . അന്യഗ്രഹജീവികൾ നമ്മുടെ സൌരയുധത്തിൻറെ പരിധിയിലേക്ക് വന്നാലേ ഇതെല്ലാം കാണുകയോള്ളൂ.സൗരയുധം മുഴുക്കെ നശിച്ചാൽ ഈ നമ്മുടെ സന്ദേശങ്ങളും നശിക്കുമെന്ന് ചുരുക്കം.സൗരയുധം എന്നത് പ്രപഞ്ചസാഗരത്തിലെ ചെറിയ ഒരു തുള്ളി മാത്രമാണ്. അതിനപ്പുറമുള്ള ഏതെങ്കിലും ഒരു ഗാലക്സിയിൽ ജീവനുണ്ടെങ്കിലോ ?? അതും നാം അന്വേഷിച്ചു കൊണ്ടിരിക്കുന്നു .സൗരയുധത്തിനു പുറത്തേക്ക് നാം അയക്കുന്ന ഇത്തരം സന്ദേശങ്ങളെ INTERSTELLAR MESSAGES എന്നാണറിയപ്പെടുന്നത് . ഇതുവരെ 11 മനുഷ്യനിര്മ്മിത വസ്തുക്കൾ സൗരയുധത്തിനു പുറത്തേക്ക് നമുക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്.അവയെല്ലാം 5 പ്രോബിൽ നിന്നുള്ളതാണ് .താഴെ പറയുന്നവയാണവ.പയനീർ (Pioneer ) 10-11 വോയേജർ(Voyager) -1 -2 ന്യൂ-ഹൊറൈസൺ (New Horizons) ഈ പ്രപഞ്ചത്തിൽ നമ്മിൽ നിന്നും ഏറ്റവും അകലയുള്ള നമ്മുടെ പ്രധിനിധികലാണ് ഇവയെല്ലാം .ഒരു പക്ഷെ നൂറോ ആയിരമോ വർഷങ്ങളുടെ അവയുടെ സഞ്ചാരത്തിനിടയിൽ സൗരയുധം പോലുള്ള മറ്റേതെങ്കിലും പ്രദേശത്തോ ഇതരജീവികൾ നിലനിൽക്കുന്ന ഏതെങ്കിലും ഒരു ഗ്രഹത്തിലോ എത്തിച്ചേർന്നേക്കാം !. അവിടെയുള്ള ജീവികൾ നമ്മുടെ ഈ പ്രധിനിധികളെ കാണുകയാണെങ്കിൽ ?ഈ നിഗമനത്തിൽ നാം അവയിൽ ചില സന്ദേശങ്ങൾ ഘടിപ്പിച്ചിട്ടുണ്ട് ,ഇത് മറ്റേതെങ്കിലും ജീവികളുടെ കണ്ണിൽപെട്ടാൽ ഇതായിരിക്കും നാം അവരോട് പറയുന്ന ആദ്യ സംഭാഷണം.പയനീർ പേടകത്തിൽ നാം ഘടിപ്പിച്ച Pioneer plaques ൻറെ ചിത്രമാണ് മേലെ കൊടുത്തിട്ടുള്ളത് .മനുഷ്യരൂപവും മറ്റും വരച്ച ഒരു തകിടാണിത് .ചിത്രത്തിൻറെ അടിയിൽ സൗരയുധമാണ് .ഏറ്റവും മേലെയുള്ള രണ്ടു ഗോളങ്ങൾ ഹൈഡ്രജൻ ആറ്റത്തിന്റെ ചിത്രമാണ്(hydrogen hyperfine transition unit) .പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം (75%) ഹൈഡ്രജൻ ആണല്ലോ ?പ്രപഞ്ചത്തിൻറെ ഏതു കോണിലുള്ള ഒരാൾക്കും ഹൈഡ്രജനെ മനസ്സിലാകും എന്ന നിഗമനമാണ് ഇത് ചിത്രത്തിൽ ഉൾപ്പെടുത്താൻ കാരണം .പിന്നെയുള്ള ഒരു ബിന്ദുവിൽ നിന്നുമുല്ല കുറെ വരകൾ ഈ പ്രപഞ്ചത്തിൽ നമ്മുടെ സ്ഥാനത്തെ കുറിച്ച സൂചനയാണ്(Quasar map) . വോയേജർ പേടകത്തിൽ നാം അയച്ച സന്ദേശങ്ങളാണ് ഇന്ന് പ്രപഞ്ചത്തിൽ ഏറ്റവും ദൂരെ എത്തിനിൽക്കുന്നത് . വോയജര്‍ പേടകങ്ങള്‍ സൗരയൂഥം കടന്നോ എന്നത് ഇന്നും 100% വ്യക്തമല്ല അവ സെക്കന്റിൽ 17 കിലോമീറ്റർ വേഗതയിൽ സഞ്ചാരം തുടർന്നുകൊണ്ടിരിക്കുന്നു .ബാഹ്യപ്രപഞ്ചത്തില്‍ നിന്നുള്ള ഉന്നതോര്‍ജ കണങ്ങളില്‍നിന്ന് സൗരയൂഥത്തിലെ ഗ്രഹങ്ങളെ സംരക്ഷിക്കുന്നത് ‘ഹീലിയോസ്ഫിയര്‍’ ( Heliosphere ) എന്നറിയപ്പെടുന്ന ആ അതിര്‍ത്തിമേഖലയാണ്. ഇപ്പോള്‍ ആ അതിര്‍ത്തിയുടെ വക്കത്താണ് വോയജര്‍ ഒന്ന് എന്നാണ് ഗവേഷകരുടെ നിഗമനം.വോയേജർ പേടകങ്ങൾ രണ്ട് പ്രകാശവർഷം അകലെവരെ എത്തുമെന്ന് നാം പ്രതീക്ഷിക്കുന്നു .ആ സഞ്ചാരപാഥയിൽ വല്ല അന്യഗ്രഹജീവികളും ഉണ്ടെങ്കിൽ അവയ്ക്ക് വേണ്ടി നാം ഒരു സന്ദേശം അതിലും ഘടിപ്പിച്ചിട്ടുണ്ട് .Voyager Golden Records എന്ന പേരിലുള്ള ഒരു സ്വർണ്ണനിറത്തിലുള്ള ഡിസ്ക് ആണത് (മേലെ അവസാന ചിത്രം) .സ്വർണ്ണനിറത്തിലുള്ള ഈ പ്ലേറ്റിൽ യുറേനിയം -238 ഉൾപ്പെടുത്തിയിട്ടുണ്ട് . ഏതെങ്കിലും ഒരു അന്യഗ്രഹജീവിക്ക് അതിൽ നിന്നും ഈ സന്ദേശത്തിൻറെ കാലപ്പഴക്കം കൃത്യമായി നിർണ്ണയിക്കാൻ സാധ്യമാകും . 160 ചിത്രങ്ങളും മനുഷ്യൻറെയും നിരവധി ജീവികളുടെ ശബ്ദവും അടങ്ങിയ ഓഡിയോ വീഡിയോകളും അതിലുണ്ട് . 55 ഭാഷകളിലുള്ള വെത്യസ്ത സംഭാഷണങ്ങളും ഗാനങ്ങളും അതിലുണ്ട് . പയനീർ പ്ലാക്കിലുള്ള ഹൈഡ്രജൻ ആറ്റവും പ്രപഞ്ചത്തിലെ നമ്മുടെ സ്ഥാനവും ഈ ഡിസ്ക്കിലും കുറിച്ചിട്ടുണ്ട് . അമേരിക്കൻ പ്രസിഡണ്ടായ ജിമ്മി കാർട്ടറുടെ ( Jimmy Carter) സന്ദേശവും അതിലുണ്ട് . ഈ നിമിഷവും ഇവ അന്വേഷണം തുടർന്നു കൊണ്ടിരിക്കുന്നു .Wow! signal _________നമ്മുടെ അന്വേഷണങ്ങൾക്ക് പോസിറ്റീവ് ആയ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് സത്യം . ശ്രദ്ധേയമായ ഒന്ന് സൂചിപ്പിക്കാതെ വയ്യ . 1977 ഓഗസ്റ്റ്‌ 15 ന് Jerry R. Ehman എന്ന ശാസ്ത്രജ്ഞൻ ഓഹിയോ യൂനിവേഴ്സിറ്റിയിലെ റേഡിയോ ടെലസ്കോപ്പിൽ ലഭിച്ച 72 സെക്കണ്ട് നിലനിന്ന സന്ദേശം അതിനെ “Wow സിഗിനൽ”(Wow! signal ) എന്ന പേരിലറിയപ്പെടുന്നു. മറ്റേതോ ഗ്രഹത്തിലുള്ള അന്യഗ്രഹജീവികളുടെ സന്ദേശം നമുക്ക് ലഭിച്ചതായി അതിനെ വിലയിരുത്തപ്പെട്ടു . (Sagittarius നക്ഷത്രസമൂഹത്തിൽ നിന്നാണ് സന്ദേശം വന്നതെന്ന് അനുമാനിക്കപ്പെടുന്നു) .എന്നാൽ നിരവധി പഠനങ്ങൾ ഇതിനെ ആസ്പദമാക്കി പിന്നീട് നടന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല . സൂര്യനിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ധൂമകേതുക്കൾ (Comet) ധാരാളം ഹൈഡ്രജൻ പുറത്തുവിടുമെന്നും അവയുടെ തരംഗദൈർഘ്യം (Wavelength) ഏകദേശം നമുക്ക് ലഭിച്ച സിഗിനലിനു തുല്യമാണെന്നും സിദ്ധാന്തിക്കപ്പെട്ടു .

Originally posted in:

https://www.facebook.com/groups/150430382060353/permalink/1184594025310645/

By Sixth sense. ശാസ്ത്ര ഗ്രൂപ്പ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.