മരണത്തെ അതിജീവിക്കാമോ ?

ഒരു മനുഷ്യൻ ഐസുകട്ടയായി ഉറഞ്ഞുപോയാൽ എന്താണ് സംഭവിക്കുക…?രക്തയോട്ടം, ശ്വസനം, ഹൃദയമിടിപ്പ്, തലച്ചോറിന്റ പ്രവർത്തനം എന്നിവ നിലച്ച് ഫലത്തിൽ മനുഷ്യൻ മരിക്കും. പക്ഷെ അതിനെ അതിജീവിക്കാൻ നമുക്ക് സാധിച്ചാലോ ? എങ്കിൽ നമ്മൾക്ക് മരണത്തെ തന്നെ അതിജീവിക്കാൻ കഴിയും, നമ്മൾ അനശ്വരരായിത്തീരും. നിലവിൽ ഭൂമിയിലെ ഒരു ജീവിക്ക് ഈ പ്രക്രിയ ചെയ്യാൻ സാധിക്കും. മഞ്ഞുകാലമായാൽ അമേരിക്കയിലെ അലാസ്കയിലെ “വുഡ് ഫ്രോഗ്” തവളകൾ ഒരു ഐസുകട്ടയായി ഉറഞ്ഞുപോവും. അവയുടെ ഹൃദയമിടിപ്പും രക്തയോട്ടവും ശ്വസനവും നിലച്ച് അവ ഒരു മഞ്ഞുകട്ടയായി മാറും. ഈ സമയത്ത് നിങ്ങൾക്കതിനെ വാരിയെടുക്കാം അത് ചലിക്കില്ല. മഞ്ഞുകാലം കഴിയുന്നതു വരെ അവ ഒരു മഞ്ഞുകട്ടയായിത്തന്നെ തുടരും. ഏഴുമാസത്തോളം മഞ്ഞുകട്ടയായി

വലിയ സയൻസ് ഉള്ള രണ്ട് ചെറിയ കളിപ്പാട്ടങ്ങൾ:

എന്റെ ചെറുപ്പത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടം ആയിരുന്നു പോപ് -പോപ് ബോട്ട്. ഒരു നാൽപ്പത് വയസ്സ് മുകളിലുള്ളവർക്ക് ഏറ്റവും കൂടുതൽ ഗൃഹാതുരത ഉണ്ടാക്കുന്ന ഒരു കളിപ്പാട്ടമാണ് തിരി കത്തിച്ചു വച്ചാൽ ടപ് ടപ് ശബ്ദമുണ്ടാക്കി വെള്ളത്തിലൂടെ ഓടുന്ന ഈ അത്ഭുത ബോട്ട്. ഒരു കാലത്ത് എല്ലാ ഉത്സവപ്പറമ്പുകളിലെയും നിറ സാന്നിദ്ധ്യമായിരുന്ന ഈ കളിപ്പാട്ടം ബാറ്ററിയിൽ പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങൾ വന്നതോടു കൂടി ഇപ്പോൾ പൊതുവേ എവിടെയും കാണാറില്ല. എങ്കിലും നമ്മുടെ കുട്ടിക്കാലത്തെ ഈ കളീപ്പാട്ടത്തെ മക്കൾക്കും ഒന്ന് പരിചയപ്പെടുത്താനായി ആമസോൺ വഴി വരുത്തി. ബാറ്ററി ഇല്ലാതെ ഓടുന്ന കളിപ്പാട്ടം അവർക്കും ഒരു കൗതുകം തന്നെയായി.

കാൽക്കുലസ് (calculus) അഥവാ ‘കലനം’: The mathematics of 'change'.

കാൽക്കുലസ് (calculus) അഥവാ ‘കലനം’: The mathematics of ‘change’. അദ്ധ്യായം 7: ടീച്ചർ പറയാൻ മറന്നതും; കുട്ടി ചോദിക്കാൻ ഭയന്നതും. “മാഷെ, ഇത്രയും കാലം പഠിച്ച മാത്സ് ക്ലാസ്സുകളിൽ ഒരു തരത്തിലും ദഹിക്കാത്ത ഭാഗമാണ് calculus.” “ടീച്ചർ പറഞ്ഞു തന്ന equations ഒക്കെ കാണാതെ പഠിച്ചു, പ്രോബ്ലം ഒക്കെ ചെയ്യാൻ പറ്റുന്നുണ്ട്…..” “…… പക്ഷെ ഇതൊക്കെ എന്താണ് എന്നൊരു പിടുത്തവുമില്ല.” “കല്യാണീ, ശരിയായ രീതിയിൽ പഠിച്ചാൽ ഏറ്റവും രസരമായ പാഠ്യഭാഗമാണ് calculus.” “നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്ന ശാസ്ത്ര ശാഖയാണ് calculus അഥവാ മലയാളത്തിൽ പറഞ്ഞാൽ ‘കലനം” “പുളു പറയല്ലേ, മാഷെ, കാൽക്കുലസിനു നിത്യ ജീവിതത്തിൽ അപ്ലിക്കേഷൻ

തൂത്തൻ ഖാമന്റെ മുത്തശ്ശൻ അമേൻഹോടെപ് മൂന്നാമൻ പണികഴിപ്പിച്ച നഗരം ശാസ്ത്രജ്ഞർ കണ്ടെത്തി

ഈജിപ്തിൽ നിന്നും വീണ്ടും ഒരു ആശ്ചര്യജനകമായ വാർത്ത. ലോകത്തിലെ ഏറ്റവും പ്രശസ്തനായ മമ്മിയായ തൂത്തൻ ഖാമന്റെ മുത്തശ്ശൻ അമേൻഹോടെപ് മൂന്നാമൻ പണികഴിപ്പിച്ച നഗരം ശാസ്ത്രജ്ഞർ കണ്ടെത്തി. ലൂക്‌സറിലെ സുവർണ നഗരമെന്നു പേരുള്ള ഈ നഗരം ആയിരക്കണക്കിനു വർഷങ്ങളായി മണലിൽ പൂണ്ടു കിടക്കുകയായിരുന്നു. ഈജിപ്ഷ്യൻ നാഗരികതയുടെ പൗരാണിക കേന്ദ്രമായ ലൂക്‌സറിനു സമീപമാണ് പ്രശസ്ത പുരാവസ്തു ഗവേഷകനായ സാഹി ഹവാസിന്റെ നേതൃത്വത്തിലുള്ള സംഘം നഗരം ഖനനത്തിലൂടെ പുറത്ത് എത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചരിത്രപര്യവേക്ഷകനായ ഹോവാർഡ് കാർട്ടർ ഈജിപ്തിലെ രാജാക്കൻമാരുടെ താഴ് വരയിൽ നിന്നു തൂത്തൻഖാമന്റെ കല്ലറയും തുടർന്ന് മമ്മിയും കണ്ടെത്തിയ ശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലാണ് ഇതെന്നാണു വിദഗ്ധരുടെ നിരീക്ഷണം.

സ്വാഭാവിക തിരഞ്ഞെടുപ്പിലൂടെയുള്ള പരിണാമം

ജീവിവർഗ പരിണാമമെന്നത് അങ്ങേയറ്റം ലളിതമായ ഒരാശയമാണ്.. ഒരു ജീവിവർഗ്ഗത്തിന്റെ കൂട്ടത്തിൽ തുടർച്ചയായ തലമുറകളിൽ സംഭവിക്കുന്ന പാരമ്പര്യ സ്വഭാവത്തിലെ മാറ്റം എന്ന് അതിനെ നമുക്ക് നിർവചിക്കാം.. ജനറ്റിക് ഡ്രിഫ്റ്റ്, ജീൻ ഫ്ലോ എന്നിങ്ങനെയുള്ള പ്രവർത്തങ്ങളും ജീവിവർഗ പരിണാമത്തിനു കാരണമാകുന്നുണ്ട്

നിധിവേട്ടക്കാരുടെ ഉറക്കംകെടുത്തുന്ന ആ നഷ്ടപ്പെട്ട നിധികള്‍

നിധിവേട്ടക്കാരുടെ ഉറക്കംകെടുത്തുന്ന ആ നഷ്ടപ്പെട്ട നിധികള്‍
നഷ്ടപ്പെട്ട നിധികളിൽ ഏറ്റവും പ്രശസ്തമാണു മോശയുടെ പെട്ടകം അഥവാ ആർക് ഓഫ് കവനന്റ്
കോടിക്കണക്കിനു രൂപ ഇന്നു വിലമതിച്ചേക്കാവുന്ന കലാസൃഷ്ടിയാണ് ആംബർ റൂം

നമ്മൾ ഈ പ്രപഞ്ചത്തിൽ  ഒറ്റക്കാണോ?

ഹലോ ,ഇവിടെ ആരെങ്കിലുമുണ്ടോ ?നോക്കത്താദൂരത്തിൽ വിശാലമായ കടൽതീരം ഒരു പ്രപഞ്ചമായി സങ്കല്പിച്ചാൽ ആ കടൽ തീരത്ത് നിൽക്കുന്ന നമ്മൾ ഒരു പിടി മണ്ണ് വാരിയാൽ കയ്യിൽ പറ്റിയ അതിലേ ഒരു തരി മണ്ണിന്റെ വലുപ്പമേ നമ്മുടെ ഭൂമിക്ക് പ്രപഞ്ചത്തിൽ ഉള്ളു എന്ന് നമുക്ക് അറിയാം ഒരു വലിയ ഉൽക്ക വന്നു ഭൂമി നശിക്കാൻ പോകുന്നു എന്ന വാർത്ത പലപ്പോഴും നാം കേൾക്കാറുണ്ട്,അത്തരത്തിൽ ഭൂമി നശിച്ചു എന്ന് സങ്കൽപിച്ചാൽ അതോടെ ഈ പ്രപഞ്ചസാഗരത്തിൽ ഒരു തുള്ളിമാത്രമായ ഈ ഭൂമിയിൽ മനുഷ്യനെന്ന ഒരു ജീവിവർഗം നിലനിന്നിരുന്നു എന്ന് ഈ പ്രപഞ്ചത്തിൻറെ ഏതെങ്കിലും കോണിൽ ജീവിച്ചിരിക്കുന്ന മറ്റേതോ ജീവിവർഗങ്ങളെ (അങ്ങിനെ ഒന്ന് ഉണ്ടെങ്കിൽ)

ടൈം ട്രാവല്‍ സാധ്യമാണോ??

കാലങ്ങളായി സമയങ്ങള്‍ താണ്ടിയുള്ള യാത്രകള്‍ നമ്മുടെ മനസ്സുകളില്‍ നിരവധി സയന്‍സ് ഫിക്ഷനുകളിലൂടെ സ്ഥാനം പിടിച്ചിട്ടുള്ള ഒരു സ്വപ്നമാണ്. ബാക്ക് ടു ദ ഫ്യൂച്ചര്‍, ടെര്‍മിനേറ്റര്‍ അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം.യാധാര്‍ത്യം പക്ഷെ വളരെ വ്യത്യസ്ഥമാണ്. നമ്മള്‍ക്ക് ടൈം ട്രാവല്‍ എപ്പോഴേലും സാധ്യമാകുമോ? ശാസ്ത്രജ്ഞര്‍ എന്താണു വിശ്വസിക്കുന്നത്?ടൈം ട്രാവല്‍ എന്നതു മനസ്സിലാക്കാന്‍ ആദ്യം നമ്മള്‍ക്ക് സമയം എന്താണെന്നു മനസ്സിലാക്കാം.

വോയേജര്‍ -1 : ഇന്‍റെര്‍സ്റ്റെല്ലാറില്‍ എത്തിയ മനുഷ്യ നിര്‍മിത ഉപഗ്രഹം

1990 ഫെബ്രുവരി 14. ഭൂമിയിൽ നിന്നും ഏതാണ്ട് ആറ് ബില്യൺ കിലോമീറ്ററുകൾ അപ്പുറത്ത്, ഒരു സെക്കന്റില്‍ പതിനേഴ് കിലോമീറ്റർ വേഗതയിൽ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ‘വൊയേജർ 1’ എന്ന ‘സ്പെയ്സ് പ്രോബി’ന്, അതിന്റെ തുടർന്നുള്ള ഇന്റർസ്റ്റെല്ലാര്‍ യാത്രക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുക്കുന്ന തിരക്കിലായിരുന്നു അന്ന് നാസയിലെ വൊയേജർ സയൻസ് ടീം. പ്രശസ്ത അമേരിക്കൻ ആസ്ട്രോണമറും, പ്ലാനറ്ററി സയന്റിസ്റ്റും കൂടി ആയിരുന്ന കാള്‍ സാഗന്‍ (1934-1996) ഉള്‍പ്പെടുന്ന ടീം അന്ന് പതിവില്‍ കൂടുതൽ ആവേശത്തിലായിരുന്നു. കാരണം കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ നാസയുടെ ഹെഡ്ഡ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഒരേ ആവശ്യം അറിയിച്ച് അവർ അയച്ചുകൊണ്ടിരുന്ന കത്തുകള്‍ക്ക് അവസാനം അനുകൂലമായ മറുപടി ലഭിച്ചിരിക്കുകയാണ്. വൊയേജർ ഉപയോഗിച്ച് സൗരയൂഥത്തിന്റെ

സിന്ധു നദീതട സംസ്കാരം : നമ്മുടെ അഭിമാനം

ക്രി.മു മൂവായിരത്തോടെ നിലവിൽ വന്ന മഹത്തായ ഒരു സംസ്കാരമാണ് ഹാരപ്പൻ സംസ്കാരം .വൻ നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും ഇടകലർന്ന വലിയ പ്രദേശത്താണ് ഹാരപ്പൻ നാഗരികത ഉദയംകൊണ്ടത് .